പെരുഞ്ചെല്ലൂരിൽ രാഗമാല തീർത്തു യുവ പ്രതിഭ അഭിരാമ അബോടെയുടെ ശ്രുതി മധുരമായ കച്ചേരി തളിപ്പറമ്പ : പെരുഞ്ചെല്ലൂർ സംഗീത സഭയുടെ എഴുപത്തി ഒന്നാം കച്ചേരി ചിറവക്ക് നീലകണ്ഠ അബോഡിൽ അഭിരാമ ബോഡെയുടെ വായിപ്പാട്ട് കച്ചേരി അരങ്ങേറി. ചിറവക്ക് നീലകണ്ഠ അബോഡിൽ നടന്ന കച്ചേരി ത്യാഗരാജ സ്വാമിയുടെ പ്രശസ്ത കീർത്തനങ്ങൾ രാമ ഭക്തി സാമ്രാജ്യ (ശുദ്ധബംഗാള രാഗം), സോഗസൂ ജൂട തരമാ നീ (കന്നടഗൗള രാഗം), രഘുവര നന്നു (പന്തുവരാളി രാഗം), ജഗധാനന്ദകാരക (നാട്ട രാഗം), എന്ത ഭാഗ്യമു (സാരംഗ) എന്നീ കീർത്തനങ്ങൾ അനന്യമായ ആലാപനശൈലികൊണ്ടു ആസ്വാദകരെ അവിസ്മരണമാക്കിയത്. മൈസൂർ വാസുദേവചാരുടെ ബ്രോചേവാരവരുരാ, സ്വാതി തിരുന്നാൾ ചിട്ടപ്പെടുത്തിയ ഭാവയാമി രഘുരാമ രാഗമാലിക, എന്നീ കീർത്തനങ്ങളും ഹൃദ്യമായ ശബ്ദത്തിൽ മൂന്ന് മണിക്കൂർ നീണ്ട കച്ചേരിയിൽ വയലിനിൽ ഉഡുപ്പി എസ് ശ്രീജിത്തും, മൃദംഗത്തിൽ ഡോ. അനിലക്കാട് ആർ ജയകൃഷ്ണനും ചേർന്ന് മനോധർമപരമായ ആവിഷ്ക്കാരങ്ങൾ സദസിനെ പിടിച്ചിരുത്തി. വിജയ് നീലകണ്ഠൻ സ്വാഗതവും , പി വി വിജയൻ കലാകാരന്മാരെ ആദരിച്ചു പെരുഞ്ചെല്ലൂർ സംഗീത സഭയുടെ എഴുപത്തി ഒന്നാമത്തെ കച്ചേരി ചിറവക്ക് നീലകണ്ഠ അബോഡിൽ യുവ തലമുറയിലെ അഭിരാമ ബോഡെ വായിപ്പാട്ടു കച്ചേരി അവതരിപ്പിക്കുന്നു