പെരുംചെല്ലൂർ സംഗീത സഭയുടെ പ്രതിമാസ സംഗീത കച്ചേരി ചിറവക്ക് ശ്രി രാജരാജേശ്വര ക്ഷേത്രത്തിനടുത്തുള്ള പി. നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ അരങ്ങേറി. തളിപ്പറമ്പിനെ സംഗീത സാന്ദ്രമാക്കാനായി പിറവിയെടുത്ത പെരിഞ്ചെല്ലൂർ സംഗീതസഭയുടെ ആഭിമുഖ്യത്തിൽ സംഗീതലോകത്തെ പുത്തൻ പ്രതിഭകൾക്ക് മാറ്റുരയ്ക്കാനായി ചിറവക്ക് പി.നീലകണ്ഠ അയ്യർ സ്മാരക മന്ദിരം സംഗീത കച്ചേരികൾക്ക് വേദിയൊരുങ്ങിയത്. താമരക്കാട് കേശവൻ നമ്പൂതിരിയുടെ ശിഷ്യനായ തൃപ്പുണിത്തറ ചിന്മയവിദ്യാലയ വിദ്യാർത്ഥി മാസ്റ്റർ നാരായണിന്റേതാണ് കച്ചേരി. കഴിഞ്ഞ രണ്ടു വർഷമായി സി.ബി.എസ്.സി.കലോത്സവത്തിൽ മികച്ച സംഗീതപ്രതിഭാ പട്ടം മാസ്റ്റർ നാരായൺ സ്വന്തമാക്കിയിട്ടുണ്ട്. യേശുദാസ് തന്റെ പിതാവായ അഗസ്റ്റിൻ ജോസഫിന്റെ ഓർമ്മക്ക് ഏർപ്പെടുത്തിയ, പുത്തൻ സംഗീതപ്രതിഭകളുടെ സ്വപ്നപുരസ്കാരമായ ‘തംബുരു‘സ്വീകരിക്കാനുള്ള ഭാഗ്യം 2016 ൽ ഈ കൊച്ചു കലാകാരൻ നേടി. ഇൻഡോറിലും ബാംഗ്ലൂരിലും നടന്ന അന്തർസർവകലശാലാ മത്സരങ്ങളിൽ രണ്ടു തവണ ദേശീയ പുരസ്കാരം നേടിയ കെ.ആർ. ആര്യദത്തയാണ് വയലിൻ വായിച്ചത്. കാലടി ശ്രീശങ്കരാചാര്യ സംസ്ക്രിത സർവകലാശാലയിൽ സംഗീതത്തിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിനിയായ ആര്യദത്ത സാംസ്കാരികവകുപ്പിന്റെ സി.സി.ആർ.ടി.സ്കോളർഷിപ്പ്(വയലിൻ) നേടിയിട്ടുണ്ട്. പാലക്കാട് മണി അയ്യരുടെ ശിഷ്യൻ പുതുക്കോട് കൃഷ്ണ അയ്യരുടേയും, പി.വി.അനിൽകുമാറിന്റേയും ശിഷ്യനായ കോഴിക്കോടെ ദേവഗിരി കോളേജ് വിദ്യാർത്ഥി നൊച്ചൂർ നാഗരാജാണ് മ്ര്‌ദംഗം വായിച്ചത്. ചെന്നൈ നീലകണ്ഠശിവൻ സാംസ്കാരിക അക്കാദമിയുടെ അംഗീകാരം പിടിച്ചുപറ്റിയ ഈ യുവപ്രതിഭ സംസ്ഥാന കലോത്സവ വിജയിയും പ്രശസ്തസംഗീത സദസ്സുകളിലെ സജീവ സാന്നിദ്ധ്യവുമാണ്. 1. ഭൈരവി രാഗത്തിൽ അടതാള വർണം 2.മൂലാധാരക്ഷേത്രസ്ഥിത... മായാമാളവഗൗള രാഗം രൂപക താളം 3.ഗോപാനന്ദന... ഭൂഷാവലി രാഗം മഹാരാജസ്വാതിതിരുനാൾ കൃതി 4. സാമാജവര ഗമന - ഹിന്ദോളം - ആദിതാളം - ത്യാഗരാജ കൃതി 5. മാമവ മീനാക്ഷി - വരാളി രാഗം മിശ്രചാപ് താളം ദീക്ഷിതർ കൃതി കഴിവു തെളിയിച്ചുകൊണ്ടിരിക്കുന്ന യുവപ്രതിഭകൾക്ക് സംഗീത കലാപ്രകടനങ്ങൾക്ക് അവസരം നൽകുക എന്ന ദൌത്യവും ഇതോടെ പെരിഞ്ചല്ലൂർ സംഗീതസഭ ഏറ്റെടുക്കുകയാണ്. കലയുടെ മാന്ത്രികവഴികളിലൂടെ ഒരു ദേശത്തിന്റെ സാംസ്കാരികബോധത്തെ നവീകരിക്കുക എന്ന ആശയം സഭയുടെ മഹത്തായ ലക്ഷ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു. കച്ചേരി അവതരിപ്പിച്ച പ്രതിഭകൾക്ക് സഭയുടെ സ്നേഹോപഹാരം സമ്മാനിച്ചു.

Gen-Next Carnatic stars...Here are the vocalists & supporting artists you should watch out for...! Master Narayan (Vocal) Kum. Aryadatta (Violin) Nochur Nagaraj (Mridangam) There are many singers & instrumental artists...but very few voices & play are worth noting. We had speechless - outstanding TRIO performace today at Perumchellur Sangeetha Sabha.... Astonishing concert! Young Charming Talented Vocalist & Instrumentalists... Well supported by their families too. 2 Hrs of mesmerising energetic concert surprising the music lovers with their committed & passionate performances. Celebrated in the memory of the iconic legend Sri. P. Neelakanta Iyer, Perumchellur Sangeetha Sabha is a platform for young Carnatic vocalists and aims to provide the next generation of classical singers an opportunity to exhibit their talent. The encouragement given to budding artists will help in nurturing musical talent amongst youngsters.