തളിപ്പറമ്പിന്റെ രാവുകൾ സംഗീത സാന്ദ്രമാക്കാൻ പെരുംചെല്ലൂർ നവരാത്രി സംഗീതോത്സവം ഒക്ടോബർ 10 മുതൽ... ക്ലാസിക്കൽ കലകളാൽ സമ്പന്നമായിരുന്ന പെരുംചെല്ലൂർ ഗ്രാമത്തിന്റെ ഭൂതകാല ഓർമ്മകൾ വീണ്ടെടുക്കാനുള്ള പെരുംചെല്ലൂർ സംഗീത സഭയുടെ ശ്രമങ്ങൾക്ക് ഏഴു ദിവസത്തെ നവരാത്രി സംഗീതോത്സവം വേദി ആവുന്നു. ആധുനിക തളിപ്പറമ്പിന്റെ ശില്പി കമ്പനി സ്വാമി എന്ന് നാട്ടുകാർ ആദരപൂർവം വിളിക്കുന്ന പി. നീലകണ്ഠ അയ്യരുടെ സ്മരണാർത്ഥം സ്ഥാപിച്ച പെരുംചെല്ലൂർ സംഗീത സഭയുടെ മൂന്നാം നവരാത്രി സംഗീതോത്സവം ഒക്ടോബർ 10 മുതൽ 16 വരെ ശ്രീ. പി. നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ വൈകുന്നേരം 6. 30 മണിക്ക് ആരംഭിക്കും. കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും പ്രമുഖ സംഗീതജ്ഞന്മാരാണ് കച്ചേരികൾ അവതരിപ്പിക്കുന്നത്. മുപ്പത്തിയഞ്ചു കച്ചേരികൾ രണ്ടു വർഷത്തിനുള്ളിൽ പെരുംചെല്ലൂർ സംഗീത സഭ നടത്തി കഴിഞ്ഞു. ഒക്ടോബർ 10 ന് സംഗീതകുലപതി Dr. കാഞ്ഞങ്ങാട് രാമചന്ദ്രൻ, 11ന് കല്യാണാപുരം എസ് അരവിന്ദ്, 12ന് കോട്ടയ്ക്കൽ രഞ്ജിത്ത് വാര്യർ, 13ന് ജംനീഷ് ഭാഗവതർ, 14 ന് ഹരികൃഷ്ണൻ മൂഴിക്കുളം, 15ന് ശ്രീമതി ലക്ഷ്മി കൃഷ്ണകുമാർ, അവസാന ദിവസമായ 16 ന് പ്രശസ്ത സംഗീതജ്ഞൻ ശ്രീ. ശരത് കച്ചേരികൾ അവതരിപ്പിക്കും. പെർപെട്ട പക്കമേളം കലാകാരന്മാരും ഇവർക്ക് അകമ്പടി ഏകും.