പെരുംചെല്ലൂർ സംഗീത സഭയുടെ മൂന്നാം നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി നടന്ന ഒരാഴ്ച നീണ്ട സംഗീത കച്ചേരി ശുദ്ധ സംഗീത പ്രേമികള്‍ക്ക് അമൃതധാരയായി. ഭക്തിയും ഭാവവും നിറഞ്ഞു തുളുമ്പുന്ന ആലാപന ശൈലിയിലൂടെ ആനന്ദിപ്പിച്ച അതുല്യ കലാകാരന്മാർ ശാസ്ത്രീയ സംഗീത ലോകത്തും ഗാന സംവിധാന രംഗത്തും പ്രശസ്തനായ ശ്രീ.ശരത് കര്‍ണാടക ശുദ്ധ സംഗീതത്തിന്റെ തരുണ സൗന്ദര്യം വിടര്‍ന്നുല്ലസിച്ച സായാഹ്നത്തില്‍ പാട്ടിന്റെ മോഹനാനുഭവം പകര്‍ന്നത്. കച്ചേരി നേരിട്ട് കേട്ടപ്പോൾ ഉണ്ടായ അനുഭവം, ആസ്വാദകർക്കിടയിൽ വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ ആയില്ല. കച്ചേരി കാതുകളിൽ അമൃതധാര പൊഴിയുന്ന പോലുള്ള അനുഭൂതിയാണ് പകർന്നു നൽകിയത്. ശ്രീ. ശരത് സംഗീതത്തിൽ ഒരു സർവ്വ വിജ്ഞാനകോശം ആണെന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകില്ല. ഗായകന് വഴിവിളിക്കായി വേദിയിലുണ്ടായിരുന്ന കലാകാരന്മാരായ ശ്രീ ആനന്ദ് വർക്കല (വയലിന്‍), ശ്രീ. dr.നാഞ്ചിൽ അരുൾ (മൃദംഗം), മധു ആറ്റിങ്ങൽ (ഘടം )എന്നിവരും ആസ്വാധകുരുടെ ഹൃദയത്തില്‍ ഇടം നേടി. ആസ്വാദനത്തെ അനായാസമാക്കുന്ന ലളിതസുന്ദരമായ ആലാപനത്തിന്റെ സുഖം ആസ്വാദകര്‍ അനുഭവിച്ചറിഞ്ഞു. താളാത്മകതയുടെ സൗന്ദര്യത്തോടൊപ്പം വിശാലമായ രാഗവിസ്താരത്തിന്റെ കാല്പനിക ഭാവവും ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് ഇഴ ചേര്‍ത്തു.