ചരിത്രനഗരമായ തളിപ്പറമ്പിൽ (പെരിഞ്ചല്ലൂർ) ശുദ്ധ സംഗീതത്തിന്റെ ആസ്വാദനത്തിനും പ്രോത്സാഹനത്തിനുമായി ഒരു വേദി ഒരുങ്ങുകയാണ്... ആധുനിക തളിപ്പറമ്പിന്‍റെ ശില്പി എന്ന് ശേഷിപ്പിക്കാവുന്ന ശ്രീ.പി. നീലകണ്‌ഠ അയ്യരുടെ (കമ്പനി സ്വാമി) നാമധേയത്തിൽ ഒരു കൂട്ടം സംഗീതാസ്വാദകരുടെ എളിയ ശ്രമങ്ങളിൽ ഒരു സംഗീത സഭ പിറവികൊള്ളുകയാണ്. പി. നീലകണ്‌ഠ അയ്യർ സ്മാരക പെരിഞ്ചല്ലൂർ സംഗീത സഭ. തളിപ്പറമ്പിന്‍റെ അടിസ്ഥാന വികസന ചരിത്രത്തിൽ ഒരു നൂറ്റാണ്ടുമുൻപ് സമഗ്രമായ നേട്ടങ്ങൾ സമ്മാനിച്ച പി.നീലകണ്ഠഅയ്യരുടെ ജ്വലിക്കുന്ന ഓർമകൾക്കായാണ് സംഗീതോത്സവത്തിന് വർഷം രണ്ടായിരത്തിപതിനാറിൽ പ്രാരംഭം കുറിച്ചത്. വ്യവസായികമായും സാമൂഹിക സാംസ്കാരിക പരമായും ആധ്യാത്മികമായും തളിപ്പറമ്പിൽ നിറഞ്ഞു നിൽക്കുമ്പോഴും കമ്പനി സ്വാമി സംഗീതത്തെ കൈവെടിഞ്ഞിരുന്നില്ലാ. സംഗീതത്തെ നെഞ്ചേറ്റിയ കമ്പനി സ്വാമി ആലാപന മാധുരി നിറയ്ക്കാനാണ് അരവത് ക്ഷേത്രത്തിനടുത്തു ഭജന മഠം സ്ഥാപിച്ചത്. ഏഴു പതിറ്റാണ്ടു മുൻപേ നിലകൊണ്ട ഈ ഭജന മഠം മാസങ്ങൾക്കു മുമ്പാണ് പുനരുദ്ധീകരിച്ചതു. പണ്ടുകാലത്ത് വിശിഷ്ടങ്ങളായ 64 കലകളുടെയും കലവറയായിരുന്നു തളിപ്പറമ്പ എന്ന് ചരിത്ര രേഖകളിൽ പരാമർശിക്കുന്നുണ്ട്. സംഗീതകലക്ക് ഇവയിൽ വിശിഷ്ടസ്ഥാനമാണുള്ളത്. ചെംബൈ വൈദ്യനാഥ ഭാഗവതരുടെ പ്രധാനശിഷ്യൻ ഗോവിന്ദൻ ഭഗവതർ തളിപ്പറമ്പിൽ വന്ന് ഭാഗവതർമാർക്ക് സംഗീതാഭ്യാസം നൽകിയിരുന്നതായി പഴയകാല ചരിത്രം പറയുന്നു. കാലദേശാന്തരങ്ങൾക്കു ഉപരിയായി, ജാതി-മത, ധനിക-ദരിദ്ര വ്യത്യാസങ്ങൾക്കു മേലെയായി മനുഷ്യരെ ഒരുമിപ്പിക്കുന്ന സംഗീതം ആസ്വദിക്കാൻ കഴിയുക എന്നത് മഹാഭാഗ്യം... പാടുന്നവനും കേൾക്കുന്നവനും ഒരുപോലെ സന്തോഷം ലഭിക്കുന്ന "കൊടുക്കൽ- വാങ്ങലിന്റെ" വിസ്മയ വേദികളാണ് സംഗീത കച്ചേരികൾ. സംഗീത വിദ്യാർത്ഥികൾക്കാവട്ടെ കേൾവി ജ്ഞാനം പരമപ്രധാനവും സംഗീതത്തിലെ വിവിധ ബാണികൾ(ശൈലി) പുതുതലമുറക്ക് പരിചയമാവട്ടെ.

For the enjoyment of pure Carnatic music and its encouragement, a platform is being set up in this historical town of Taliparamba. In the name of Sri. P. Neelakanta Iyer (Company Swamy) who was the founder of the modern Taliparamba, a group of music lovers, on account of their humble passion for Carnatic music, a Sangeetha Sabha is being born in Taliparamba - PERUMCHELLUR SANGEETHA SABHA. It is good fortune to be able to enjoy music which is able to organise human beings beyond all explanations without differentiation of time or distances from places or caste, religions, rich, poor. Sangeetha Sabha is a wonderful platform where the singers and the audience alike get Ananda as a centre for giving and taking. For the students of music, let it be a centre for attaining proficiency in music and of the different and inherent styles and ragas hidden in it.