രാഗമാല തീർത്തു ലക്ഷ്മി കൃഷ്ണകുമാർ *പെരുംചെല്ലൂർ സംഗീത സഭയുടെ* നേതൃത്വത്തിലുള്ള മൂന്നാമത്തെ നവരാത്രി സംഗീതോത്സവത്തിന്റെ ആറാം ദിനത്തിൽ മുംബൈയിൽ വസിക്കുന്ന ലക്ഷ്മി കൃഷ്ണകുമാർ ആസ്വാദകരിൽ ശാസ്ത്രീയ സംഗീതത്തിന്റെ വൈവിധ്യമുഖം തുറന്നു. ഈ സംഗീത വിരുന്നിൽ അനന്യമായ ആലാപന ശൈലിയോടൊപ്പം യുവ കലാകാരന്മാരായ വയലിനിൽ വിശ്വേഷ് സ്വാമിനാഥൻ, മൃദംഗത്തിൽ മനു ശങ്കർ, ഗഞ്ചിറയിൽ അച്യുതൻ വിശ്വനാഥൻ കച്ചേരിക്ക് അകമ്പടി ആയതോടെ സംഗീതം അവിസ്മരണീയം. സാവേരി രാഗത്തിൽ മുരുകാ മുരുകാ, രേവതി രാഗത്തിൽ മഹാദേവ ശംഭോ, നവരാത്രി കൃതി സരോരുഹാസന ജയേ പണ്ടുവരാളി രാഗത്തിൽ കൂടി ആയപ്പോൾ ശുദ്ധ സംഗീതത്തിന്റെ സുന്ദരനിമിഷങ്ങൾ.