ശുദ്ധസംഗീതത്തിൽ മതിമറന്ന് സംഗീതാസ്വാദകർ* *പെരുംചെല്ലൂർ സംഗീത സഭയുടെ* നേതൃത്വത്തിലുള്ള മൂന്നാമത്തെ നവരാത്രി സംഗീതോത്സവത്തിന്റെ രണ്ടാം ദിനത്തെ സംഗീത സാഗരമാക്കി കല്യാണാപുരം എസ് അരവിന്ദ്. തിരകൾ അവസാനിക്കാത്ത സാഗരം പോലെ ആയിരുന്നു ഈ കലാകാരന്റെ ആലാപനം. രാഗമുദ്രിതങ്ങളായ പ്രയോഗങ്ങളിലൂടെ ആസ്വാദകരിൽ അലസതയുടെ ഒരു നിമിഷം പോലും അനുവദിക്കാതെയായിരുന്നു പാടിത്തിമർത്തിയത്. ഹംസധ്വനി രാഗത്തിൽ വാതാപി എന്ന കീർത്തനം പാടിയാണ് കച്ചേരിക്ക് തുടക്കം ഇട്ടതു. അംബാവാണി നന്നു എന്ന കീർത്തനം കീരാവണി രാഗത്തിൽ പാടിക്കഴിഞ്ഞപ്പോൾ ആസ്വാദകർ ശുദ്ധസംഗീതത്തിന്റെ സുഖമറിഞ്ഞു. മാർഗഹിന്ദോളനം, സഹായനാ, മാനസകല്യാണീ തുടങ്ങിയ രാഗങ്ങളിലൂടെയും കടന്നു പോയി. വയലിനിൽ ആർ. രാഹുൽ, മൃദംഗത്തിൽ കെ. പി. പരമേശ്വരൻ, ഘട്ടത്തിൽ കോട്ടയം ഉണ്ണികൃഷ്ണൻ കച്ചേരിക്ക് അകമ്പടിയായി.