മണ്മറഞ്ഞ കെ കെ കെ നായർക്ക് പെരുഞ്ചെല്ലൂരിൽ സ്മരണാഞ്ജലി
കളരിയും തെയ്യവും കഥകളിയും പൂരക്കളിയുമെല്ലാം കണ്ടും കേട്ടും തൊട്ടും അറിഞ്ഞ കുഞ്ഞിക്കണ്ണൻ നായരുടെ മൂന്നാം ചരമ വാർഷികത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ടി. വി. വിമലയും കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ
ലോക പ്രശസ്ത യുവ സംഗീതജ്ഞൻ ഹരീഷ് ശിവരാമകൃഷ്ണന്റെ കച്ചേരി പെരുഞ്ചെലൂർ സംഗീത സഭയിൽ അരങ്ങേറി.
നമ്മുടെ സാംസ്കാരിക പൈതൃകത്തിൽ എന്നുമെന്നും ഊറ്റം കൊണ്ടിരുന്ന കെ.കെ. കെ. നായർ താനൊരു ഭാരതീയനാണ് എന്നതിൽ അഹങ്കരിച്ചിരുന്നു.
ഗുരു ടി. എൻ. ശേഷഗോപാലൻ പഠിപ്പിച്ച ഷഹാന രാഗത്തിലെ മുത്തയ്യ ഭാഗവതർ ചിട്ടപ്പെടുത്തിയ മാനമു കാവലെനു തള്ളി മഹിഷാസുരമർദ്ധിനി എന്ന കൃതിയോടെ കച്ചേരി തുടങ്ങി.
പക്കമേളത്തിൽ കേരളത്തിലെ മുതിർന്ന പ്രശസ്ത കലാകാരന്മാർ ഇടപ്പള്ളി അജിത് കുമാർ (വയലിൻ), രാജേഷ് നാഥ് (മൃദംഗം), ബെല്ലിക്കോത് പി രാജീവ് (മോർസിങ്) എന്നിവർ മികച്ച കഴിവുകൾ കാഴ്ച വെച്ച് സ്രോതാക്കളെ ആനന്ദത്തിൽ ആറാടിച്ചു.
പ്രശസ്തമായ ഖമാസ് രാഗത്തിൽ മൈസൂർ വാസുദേവച്ചാർ ചിട്ടപ്പെടുത്തിയ ബ്രോച്ചേവാരേവരുര എന്ന തെലുഗ് കൃതി, ബാഗേശ്രീ രാഗത്തിലെ എം ഡി. രാമനാഥന്റെ സാഗര ശയന വിബോ, ത്യാഗരാജ സ്വാമിയുടെ ബലഹംസ രാഗത്തിലെ ദണ്ഡമു പെട്ടെനുരാ, ത്യാഗരാജ സ്വാമിയുടെ ഉദയരവിചന്ദ്രിക രാഗത്തിലെ എന്തനേർച്ചിന, മധ്യമാവതി രാഗത്തിലെ ശരവണ ഭവഗുഹനെ, രംഗപ്പുര വിഹാര വൃന്ദവണ സാരംഗ രാഗത്തിൽ, കാപ്പി രാഗത്തിൽ ജഗദോദ്ധാരണ, സിന്ധുഭൈരവി രാഗത്തിലെ അപ്പനെ വാ, കാപ്പി രാഗത്തിലെ ചിന്നം ചെറുകിളിയെ രാഗമാലികയായി അവതരിച്ചപ്പോൾ മൂന്നരമണിക്കൂർ നീണ്ട കച്ചേരി അക്ഷരാർത്ഥത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ആസ്വാദകർക്ക് ഓണം സദ്യയായി മാറി.
ശ്രീ. കെ. കെ. കെ യുടെ മക്കളായ ഡോ. മഞ്ജുള അശ്വിൻ, ഡോ. നിരഞ്ജൻ പ്രസാദ് എന്നിവർ സംസാരിച്ചു. നാടക സിനിമ നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായിരുന്നു. കെ. വിനോദ് ചന്ദ്രൻ, പി.സജിത്ത് കുമാർ, പദ്മനാഭൻ കെ. വി, അഡ്വ. ടി. വി. ഹരീന്ദ്രൻ എന്നിവർ കലാകാരന്മാരെ ആദരിച്ചു.