രാഗമായി... ഭാവമായി.. Dr. കാർത്തിക് പരമേശ്വരൻ പെരുംചെല്ലൂർ സംഗീത സഭയുടെ നേതൃത്വത്തിലുള്ള പ്രതിമാസ കച്ചേരിയിൽ എം. എസ്. സുഭലക്ഷ്മി വോയിസ് ഓഫ് ദി ഇയർ 2018 ലെ പുരസ്‌കാര ജേതാവ് Dr. കാർത്തിക് പരമേശ്വരൻ ശുദ്ധസംഗീതത്തിന്റെ കരുത്തറിയിച്ചു. തോടി രാഗത്തിലെ ഏറ നാപൈ ഇന്ത ചൗക്ക സെയ എന്ന വർണത്തിൽ കച്ചേരി ആരംഭിച്ചു.മുത്തയ്യ ഭാഗവതരുടെ ഹംസധ്വനി രാഗത്തിലെ ഗംഗണപതേ നമോ നമോ ശങ്കരി തനയാ എന്ന കീർത്തനം ആലപിച്ചു. വന്ദനമു രഘു നന്ദന ശഹാന രാഗത്തിലെ ത്യാഗരാജ കൃതി ആലപിച്ചപ്പോൾ സദസ് ഭക്തിനിർഭരമായി. തൃപ്പൂണിത്തറ സ്വദേശി ടി. ജി. കൃഷ്ണയ്യർ (ലളിതാദാസർ) രചിച്ചു ചെമ്പൈ സംഗീതം നൽകി ഹംസാനന്ദി രാഗം രൂപകം താളത്തിൽ പാവന ഗുരു ആലാപനം സംഗീതആസ്വാദകരുടെ മനം കവർന്നു. ബിലഹരി രാഗം ഖണ്ഡ ചാപ് താളത്തിൽ പരിധാനംഇച്ചിതേ പാലിൻതുവേമോ എന്ന കീർത്തനം ആദ്യമായി സഭയിൽ ആലപിച്ചു. ദ്വൈതമു സുഖമാ എന്ന രീതിഗൗള രാഗത്തിലെ ത്യാഗരാജ കീർത്തനം സെമ്മാങ്കുടി ശ്രീനിവാസ് അയ്യരുടെ ശൈലിയെ ഓർമപ്പെടുത്തി. ആഹിരി രാഗത്തിൽ പനിമതി മുഖി ബാലെ എന്ന സ്വാതിതിരുനാൾ കൃതി കഴിഞ്ഞു മംഗളം പാടി കച്ചേരി അവസാനിപ്പിച്ചു. വയലിനിൽ ബ്രഹ്മാനന്ദൻ, മൃദംഗത്തിൽ നൊച്ചൂർ നാഗരാജ്, മോർസിങ്ങിൽ കണ്ണൂർ പി. കെ. സന്തോഷ് കച്ചേരിക്ക് അകമ്പടിയായി. പെരുംചെല്ലൂർ സംഗീത സഭയുടെ സ്ഥാപകൻ വിജയ് നീലകണ്ഠൻ സ്വാഗതം പറഞ്ഞു. ശ്രീ. പി. വി. ഗംഗാധരൻ, ശ്രീ. നാസർ അറബ് ഇരുവരും ചേർന്ന് കലാകാരന്മാരെ ആദരിച്ചു.
Dr. Karthik Parameshwaran...the winner of ‘The Hindu and Saregama MS Subbulakshmi Award 2018 Voice of the Year’, lived up to the title at his concert for Perumchellur Sangeetha Sabha, Taliparamba. The Kerala-based singer’s pliable voice made his performance a pleasant experience.
Karthiks' relationship with Carnatic music began ever since he started learning under his father, flautist Parameswaran KN. For 20 years now, he has been learning without a break. An Ayurvedic doctor from Moozhikkulam, music has been an inseparable part of his identity. Currently learning under CR Vaidyanathan, Chennai, Karthik displayed his expertise in both raga expositions and swara passages. He was accompanied by youngsters — Brahmanandan (violin) Nagaraj Nochur (mridangam) & Kannur Santhosh on morsing. Karthik’s elaboration of Ritigowla in the lower, middle and upper regions displayed his skill in bringing out the beauty of the raga phrases. His choice of kriti was very much apt for a new sabha like us.The swara segments were effectively developed and rounded off well. Karthik, An All India Radio B-Grade artist, is one among the four musicians who won the Scholarship for Young Artists by the Centre for Cultural Research and Training. Music and Ayurvedic medicine.... Music has therapeutic effects. He was the recipient of the Agnivesha Award for the brightest Ayurveda scholar by the Kottakkal Ayurveda College in 2018, an event which had Ayurveda medicine student participants from all over the country.