Our Indian Hero Perumchellur Sangeetha Sabha Honouring “The True Living Symbol of Heroism A Perfect Emblem of Courage SHAURYA CHAKRA Subedar Manesh PV On our Republic Day 26 January 2020
ഭാരതത്തിന്റെ വീരപുത്രൻ കണ്ണൂർ അഴീക്കോട് സ്വദേശിയായ എൻ.എസ്.ജി. കമാൻഡോ ശൗര്യചക്ര സുബേദാർ പി.വി.മനേഷ് നെ പെരുഞ്ചെല്ലൂർ സംഗീത സഭ ആദരിച്ചു. 2008 നവമ്പർ 26 ന് മുംബൈയിൽ താജ് ഹോട്ടലിനു നേരെ ഭീകരവാദികൾ ആക്രമണം നടത്തിയപ്പോൾ അതിനെ പ്രതിരോധിക്കുന്നതിനിടയിൽ തലയ്ക്ക് മാരകമായി പരിക്കേറ്റിട്ടും പൊരുതിനിന്ന പോരാട്ട വീര്യമാണ് മനീഷ്. ഇന്ത്യൻ സൈനീകർക്ക് ആവേശമായി മാറിയ മനേഷ് ജനാധിപത്യത്തിന്റെയും ധാർമ്മികതയുടെയും വിജയമായാണ് മുംബൈ ഭീകരാക്രമണത്തിനെതിരായ ചെറുത്തുനിൽപ്പിനെ കാണുന്നത്. 12 വർഷം മുമ്പ് നടന്ന ആ ജീവൻമരണ പോരാട്ടത്തിന്റെ ഓർമ്മകൾ പുതുക്കി ധീര ജവാൻ പങ്കിട്ടത് ശ്രദ്ധാപൂർവ്വം ശ്രവിച്ചത് നൂറ്റമ്പതിലേറെ പേർ. പെരുഞ്ചെല്ലൂർ സംഗീത സഭയ്ക്ക് വേണ്ടി ഡോ അനിൽ പൊന്നാട അണിയിച്ചും പുഷ്പജൻ തളിപ്പറമ്പ ഉപഹാരമായി വാസ്തു വിളക്കും നൽകി. ജപ്പാൻ വീണ വിദൂഷി യൂക്കോ മാതോബ ഇന്ത്യയും ജപ്പാനും അടങ്ങുന്ന ഇരു ദേശത്തിന്റെ ഫ്ലാഗ് നൽകി നന്ദി സൂചിപ്പിച്ചു.