ജനപ്രിയ രാഗങ്ങളുമായി ജമനീഷ്‌ ഭാഗവതർ* *പെരുംചെല്ലൂർ സംഗീത സഭയുടെ* നേതൃത്വത്തിലുള്ള മൂന്നാമത്തെ നവരാത്രി സംഗീതോത്സവത്തിന്റെ നാലാം ദിനത്തിൽ ജമനീഷ്‌ ഭാഗവതരുടെ ഭാവവൈവിധ്യം തുളുമ്പുന്ന ആലാപന മികവിന് സാക്ഷ്യം വഹിച്ചു. മോഹനരാഗത്തിൽ നിന്നു കൊരി വർണ്ണത്തോടെ കച്ചേരിക്ക് തുടക്കമിട്ടു .തുടർന്ന് ഭൗളി രാഗത്തിൽ കരുണാനിധിയേ എന്ന് തുടങ്ങുന്ന പാപനാശം ശിവൻ കൃതി , രുദ്ര പ്രിയരാഗത്തിൽ തഞ്ചാവൂർ കൃഷ്ണയ്യരുടെ അംബപരദേവത , മുത്തുസ്വാമി ദീക്ഷിതർ നാട്ടരാഗത്തിൽ ചിട്ടപ്പെടുത്തിയ ജനപ്രിയ കൃതി സ്വാമിനാഥ , ജയ ജയ പദ്മനാഭ എന്ന് തുടങ്ങുന്ന മണി രംഗ് രാഗത്തിലെ സ്വാതി കൃതി ,ശാമ രാഗത്തിൽ വരു വാരോ , ബഹു ദാരിയിൽ ത്യാഗരാജ കൃതി ബ്രോവ ബാരമാ, വാസന്തി രാഗത്തിൽ സദാശിവ ബ്രഹ് മേന്ദ്രരുടെ ഗായതി വനമാലി എന്നിവ ആലപിച്ചു. ദേശ് രാഗത്തിൽ ആദിതാള തില്ലാന ആസ്വാദക മനം കവർന്നു . മുതിർന്ന കലാകാരന്മാരായ വയലിനിൽ ഗനരാജ് കാർലെ മൃദംഗത്തിൽ പി. വി.അനിൽ കുമാർ ഘട്ടത്തിൽ അനന്തകൃഷ്ണൻ കച്ചേരിക്ക് അകമ്പടിയായി. പെരുംചെല്ലൂർ സംഗീത സഭയുടെ പ്രസിഡന്റ് പി. വി. രാജശേഖരൻ സംസാരിച്ചു.