*അമൃതവർഷമായി രാഗസന്ധ്യ* *പെരുംചെല്ലൂർ സംഗീത സഭയുടെ* നേതൃത്വത്തിലുള്ള മൂന്നാമത്തെ നവരാത്രി സംഗീതോത്സവത്തിന്റെ ഒന്നാം ദിനത്തെ സാർഥകമാക്കി സംഗീതകുലപതി Dr. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ വായ്പ്പാട്ട്. സദസിനു പകർന്നു നൽകിയത് അനുപമമായ അമൃത വർഷം. കൃതികളുടെയും രാഗങ്ങളുടെയും തിരഞ്ഞെടുപ്പിൽ ശ്രദ്ധ പുലർത്തി വായ്പാട്ടിന്റെ സൗന്ദര്യം ആവോളം ആസ്വാധമാക്കി. സാമ്പ്രദായക ശൈലിയിലൂന്നിയായിരുന്നു സംഗീതജ്ഞന്റെ സ്വരസഞ്ചാരം. വാതാപി എന്ന കീർത്തനം പാടിയാണ് തുടങ്ങിയത്. പാവന ഗുരു, ക്ഷിരസാഗര എന്ന കീർത്തനവും പാടിക്കഴിഞ്ഞപ്പോൾ ആസ്വാദകർ ശുദ്ധസംഗീതത്തിന്റെ സുഖമറിഞ്ഞു. മുതിർന്ന കലാകാരന്മാരായ വയലിനിൽ ആർ. സ്വാമിനാഥൻ, മൃദംഗത്തിൽ എൻ. ഹരി, ഘടത്തിൽ ദീപു ഇളങ്ങുളം കച്ചേരിക്ക് അകമ്പടിയായി.