സംഗീതകലയുടെ ഗുരുക്കന്മാർ സഞ്ചരിച്ച പാതയിൽ നിന്ന് വ്യതിചലിക്കാതെ കറയറ്റ ആലാപന മാധുരിയോടെ ശ്രീ. കാഞ്ഞങ്ങാട് ടി. പി. ശ്രീനിവാസൻ ശ്രീ രാജരാജേശ്വര ക്ഷേത്രത്തിനു അടുത്തുള്ള ശ്രീ. പി. നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ പാടിനിറഞ്ഞപ്പോൾ ആസ്വാദക മനസ്സുകളിൽ രാഗവിളക്കുകളുടെ സ്വർണ്ണപ്രഭ.
തളിപ്പറമ്പിന്റെ രാജശില്പി എന്ന് അറിയപ്പെടുന്ന ശ്രീ. പി. നീലകണ്ഠ അയ്യർ കമ്പനി സ്വാമിയുടെ ജ്വലിക്കുന്ന ഓർമകൾക്ക് സ്മാരകമായ പെരുംചെല്ലൂർ സംഗീതസഭയുടെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചു നടന്ന കച്ചേരി നാദവിസ്മയം സൃഷ്ടിച്ചപ്പോൾ വയലിനിൽ ശ്രീ. അനൂപ് ഭാസ്കരും, മൃദംഗത്തിൽ ശ്രീ. അനിൽ കുമാർ, മൊർസിങ്ങിൽ ശ്രീ. കണ്ണൂർ സന്തോഷ് എന്നിവരും അകമ്പടിയേകി. ശ്രീ. ടി. പി. ശ്രീനിവാസൻ അവർകളുടെ മകൻ ശ്രീ നന്ദ കിഷോർ ഉം കച്ചേരി വേദി പങ്കിട്ടു. ആദി താളത്തിൽ രഞ്ജിനി രാഗത്തിൽ ചിട്ടപ്പെടുത്തിയ വർണത്തോടെ കച്ചേരിക്ക് തുടക്കമിട്ടു. തുടർന്ന് ഗൗള രാഗത്തിൽ ശ്രീ മഹാഗണപതിം എന്ന് തുടങ്ങുന്ന ദീക്ഷിതർ കൃതിയാണ് ആലപിച്ചത്. നാദസുധ- ത്യാഗരാജ കൃതി, ഗോപാലക - രാഗം രേവഗുപ്തി-സ്വാതിതിരുനാൾ കൃതി രാമരാമ – സിംഹേന്ദ്രമധ്യമം - എന്നീ കീർത്തനങ്ങൾ സദസ്സിനു പകർന്നു നൽകിയത് അനുപമമായ അമൃതവർഷം. കൃതികളുടെയും രാഗങ്ങളുടെയും തിരഞ്ഞെടുപ്പിൽ ശ്രദ്ധ പുലർത്തിയ ശ്രീ. ടി. പി. ശ്രീനിവാസൻ വായ്പാട്ടിന്റെ സൗന്ദര്യം ആവോളം ആസ്വാദ്യമാക്കി. സാമ്പ്രദായിക ശൈലിയിലൂന്നിയായിരുന്നു ഈ പാട്ടുകാരന്റെ സ്വരസഞ്ചാരം. പെരുംചെല്ലൂർ സംഗീത സഭ സ്ഥാപകനും സംഘാടകനുമായ ശ്രീ. വിജയ് നീലകണ്ഠൻ സ്വാഗതം പറഞ്ഞു. സഭ പ്രസിഡന്റ് ശ്രീ. പി. വി. രാജശേഖരൻ അധ്യക്ഷ വഹിച്ച ചടങ്ങിൽ ശ്രീമതി. പി. എസ്. ഭുവനേശ്വരി മുഖ്യാതിഥി ആയിരുന്നു. ട്രുസ്ടി ശ്രീ ശിവ സുബ്രമണ്യൻ, ശ്രീ. വിനോദ്, ശ്രീ. ഡോക്ടർ കെ. വി. വത്സലൻ, ശ്രീ. ശേഷാദ്രിനാഥ്, ശ്രീ. എൻ. നീലകണ്ഠൻ, ശ്രീമതി ദീപ രാകേഷ്, ശ്രീമതി സുന്ദരാംബാൾ, ശ്രീ. സി.എച്. കൃഷ്ണൻ, ശ്രീ കെ കെ മോഹനൻ എന്നിവർ നേതൃത്വം നൽകി.
Fulfilling Concert from a simple down to earth Artist... His concerts always leave you with a sense of fulfillment - 'Paripurna Trupthi". This concert was yet another gem from this supremely talented, and consistent musician of North Kerala. The keerthanams such as Srimahaganapathi, Kamalambana, Nadasudha, Gopalaka pahima, Ramarama... was splendid and blissful for the rasikas. He delivered it to perfection. Yesterdays concert at Perumchellur Sangeetha Sabha was a clear testimony, how he is committed in preserving carnatic musics rich and original tradition. Sri. Kanhangad T P Sreenivasan born into a family of Musicians.. His father, K. Kunhirama Varrier was a well known Sopana musician. His mother Smt. T.P Omana Amma invited him to Music.He had learned music in Gurukula system for many years under the tutelage of Sri. P.K.S.Varma (Pazhassi Raja) a desciple of Sangeetha Kalanidhi Chembai Vaidyanatha Bhagavathar. Later he joined R.L.V Music College Thripunithura and passed Gana Praveena with colourful results.