പാരമ്പരത്തിന്റെ പാലഴിയിൽ ഒഴുകി നിത്യശ്രീയുടെ കച്ചേരി
ഭാവസംഗീതം പകർന്ന് പെരുഞ്ചെല്ലൂരിൽ നിത്യശ്രീ മഹാദേവൻ
പെരുഞ്ചെല്ലൂരിൽ പാട്ടിന്റെ ശ്രീത്വവുമായി നിത്യശ്രീ മഹാദേവൻ
ലോക പ്രശസ്ത കർണാടക സംഗീതജ്ഞയും, നിരവധി ഇന്ത്യൻ ഭാഷകളിലെ ചലച്ചിത്ര പിന്നണി ഗായികയും, കർണ്ണാടക സംഗീതത്തിലെ വനിതാ ത്രിമൂർത്തികളിലെ ഒരാളായ ഡി കെ പട്ടമ്മാളിന്റെ കൊച്ചുമകളും,
മൃദംഗം വിദഗ്ദനായ പാലക്കാട് മണി അയ്യരുടെയും കൊച്ചുമകൾ കലയ്മാമണി ഡോ. യസ്. നിത്യശ്രീ മഹാദേവൻ പെരുഞ്ചെല്ലൂർ സംഗീത സഭയുടെ 63 ത്തെ കച്ചേരി ഭക്തിയോടും ഉത്സാഹത്തോടും നന്ദിയോടും കൂടി കേട്ടിരുന്ന ആസ്വാദകർക്കു ഒരു അപൂർവ വിരുന്നായി.
തിരുവെട്ടിയ്യൂർ ത്യാഗയ്യർ സഹാന രാഗത്തിൽ രചിച്ച അരുണിപ ഈദി മഞ്ചി എന്ന വർണത്തോടെ കച്ചേരി തുടങ്ങി അവരുടെ സംഗീത വൈഭവം തെളിയിച്ചു.
കലാവതി രാഗത്തിലെ ത്യാഗരാജ കൃതി ഒകപാരി ജൂഡാഗ രാടാ ആലപിച്ചതോടെ പ്രശസ്തമായ സംഗീതജ്ഞരുടെ കുടുംബത്തിൽ നിന്നാണ് വരുന്നത്, ആ പാരമ്പര്യങ്ങളുടെ യഥാർത്ഥ സൂക്ഷിപ്പുകാരിയാണ് എന്ന് തെളിയിച്ചു.
മുത്തുസ്വാമി ദീക്ഷിതർ ശുഭപന്തുവരാളി രാഗത്തിൽ ചിറ്റപ്പെടുത്തിയ ശ്രീ സത്യനാരായണം ഉപാസ്മഹേ എന്ന കീർത്തനം ഹൃദയഭേദകവും ഹൃദയസ്പർശിയായി.
ദീക്ഷിതർ കൃതിയിൽ ഇവരുടെ മുത്തശ്ശി ഡികെ പട്ടമാളുടെ ശൈലി തന്നെ തുടർന്നു. ഏറ്റവും ഉദാത്തമായി ശുഭപന്തുവരാളി.
കരുണയ് പുരിന്തു രക്ഷി അമ്മ എന്ന നാട്ടകുറിഞ്ചിരാഗത്തിൽ ചിദംബര ഭാരതിയുടെ കീർത്തനം ശ്രുതിമധുരമായി.
സ്വാതി തിരുനാൾ ബുഷാവല്ലി രാഗത്തിലെ കീർത്തനം ഗോപനന്ദന വളരിപുണുത കീർത്തനം സായാനഹത്തെ ഭക്തിരസമാക്കി.
തുടർന്ന് കാതുകൾക്ക് എന്നും ഇമ്പമായി മാറുന്ന ബിലഹരി രാഗത്തിൽ ത്യാഗരാജ സ്വാമികളുടെ
ദൊരകുനാ ഇടുവന്ദി സേവ
അനായാസതയോടെ ആലപിച്ചു.
അതുല്യ ശബ്ദത്തിന്റെ അനുഗ്രഹീത കലാകാരി നിത്യശ്രീ മഹാദേവൻ നിഗൂഢമായ ഒരു ആത്മീയ സംതൃപ്തി പെരുഞ്ചെല്ലൂരിലെ ശുദ്ധ സംഗീത പ്രേമികൾക്ക് നല്കി.
തുറന്ന കണ്ഠത്തിലുള്ള ആലാപനം കച്ചേരിക്ക് ഭംഗി കൂട്ടിയതോടൊപ്പം ശ്രീ. പി. നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ ഒത്തു ചേർന്നവരെ സ്വപ്നതുല്യമാക്കി.
ഓരോ കീർത്തനത്തിനും പക്കമേളത്തിൽ പ്രശസ്തരായ ട്രിവാൻഡ്രം സമ്പത് (വയലിൻ), നാഞ്ചിൽ അരുൾ (മൃദoഗം), കോട്ടയം ഉണ്ണികൃഷ്ണൻ (ഘടം) ചേർന്നപ്പോൾ മായിക പ്രപഞ്ചം തീർത്തു.
ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 വിജയിതാവ് പല്ലവി രതീഷ്നെ ആദരിച്ചു. സുജാത പുരുഷോത്തമൻ, പ്രമോദ് കുമാർ ചേർന്ന് കലാകാരന്മാരെ ആദരിച്ചു.
വിജയ് നീലകണ്ഠൻ സംസാരിച്ചു.