തളിപ്പറമ്പ് : മുതിർന്ന സംഗീതജ്ഞൻ ടി.വി.ഗോപാലകൃഷ്ണന്റെ മകനും ശിഷ്യനുമായ ചെന്നൈയിലെ പ്രഗത്ഭനായ സാക്സോഫോണിസ്റ്റ് ജി.രാമനാഥൻ നീലകണ്ഠ അബോഡിൽ വെച്ച് പെരിഞ്ചല്ലൂർ സഭയുടെ എഴുപതാമത്തെ കച്ചേരി പട്ണം സുബ്രമണ്യ അയ്യർ അഭോഗി രാഗത്തിൽ രചിച്ച എവരി ബോധന എന്ന കീർത്തനത്തോടെ ആരംഭിച്ചു. സാക്‌സോഫോൺ വിദ്വാൻ കദ്രി ഗോപാൽനാഥിന്റെ മുതിർന്ന ശിഷ്യൻ കൂടിയാണ്. ജി. രാമനാഥൻ വയലിൻ, മൃദംഗം, ഗഞ്ചിറ എന്നിവയും പരിശീലനം നേടിയിട്ടുണ്ട്. ഇളയരാജയുടെ ട്രൂപ്പിന്റെ ഭാഗമാണ്. തമിഴ് ചിത്രത്തിനും സംഗീതം നൽകിയിട്ടുണ്ട്. മൂന്ന്വ മണിക്കൂർ നീണ്ട കച്ചേരിയിൽ വയലിനിൽ മാഞ്ഞൂർ രഞ്ജിത്തിന്റെയും മൃദംഗത്തിൽ ഡോ.വി. ആർ. നാരായണ പ്രകാശിന്റെയും അകമ്പടിയോടെ അദ്ദേഹം അതിസങ്കീർണമായ കീർത്തനങ്ങൾ വെസ്റ്റേൺ ഉപകരണമായ സാക്സോഫോണിൽ അതി മനോഹരമായി അവതരിപ്പിച്ചത് ശ്രോതാക്കൾക്ക് ഒരു പുതിയ അനുഭമായി. ജനപ്രിയ രാഗമായ ഹംസധ്വനിയിൽ മുത്തുസ്വാമി ദീക്ഷിതരുടെ വാതാപി ഗണപതിം, ത്യാഗരാജ സ്വാമി ചിട്ടപ്പെടുത്തിയ ശ്രീ രാഗത്തിലെ എന്തരോ മഹാനു ബാവുലു, ആഭേരി രാഗത്തിൽ നഗുമോമു ഗനലെനി, ബ്രിന്ദാവന സാരംഗ രാഗത്തിലെ കമലാപ്തകുല കലശാബ്‌ദി ചന്ദ്ര, സുപ്രദീപം രാഗത്തിലെ വരശിഖി വാഹന വാരിജ ലോചന, പൂർവികല്യാണ രാഗത്തിലെ ജ്ഞാനമുസഗരാധ, ഗോപാലകൃഷ്ണ ഭാരതിയാരുടെ സഭാപതിക്ക് വേറേ ദൈവം സമാനമാകുമാ, നിരോഷ്ട രാഗത്തിലെ മുത്തൈയ്യ ഭാഗവതരുടെ രാജ രാജ രാധിതെ, പുരന്തരദാസരുടെ ജനസംമോദിനി രാഗത്തിലെ ഗോവിന്ദ നിന്ന, ഇറയിമ്മൻ തമ്പിയുടെ യഥുകുല കാംബോജി രാഗത്തിലെ കരുണ ചെയ്‍വാൻ, സി. രാജാഗോപാലചാരിയുടെ രാഗമാലിക കുറയ് ഒന്റ്‌റും ഇല്ലൈ എന്നീ കീർത്തനങ്ങൾ തികച്ചും കച്ചേരിയെ ആനന്ദത്തിലാക്കി. പ്രശസ്തമായ മദ്രാസ് സർവകലാശാലയിൽ നിന്നാണ് രാമനാഥൻ ഇന്ത്യൻ സംഗീതത്തിൽ ബിരുദം നേടിയത്. ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് പാശ്ചാത്യ സംഗീതത്തിലും. സംഗീത മാന്ത്രികൻ ഇളയരാജയിൽ നിന്നാണ് ആദ്യകാല സംഗീത ജീവിതം ആരംഭിച്ചത്. ചലച്ചിത്ര ലോകത്തെ മറ്റ് ജനപ്രിയ സംഗീത സംവിധായകരോടൊപ്പം 20 വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്നു. രാമനാഥൻ ഇന്ത്യയിലുടനീളവും വിദേശത്തും- യുകെ, യൂറോപ്പ്, ഓസ്ട്രേലിയയും മിഡിൽ ഈസ്റ്റു എല്ലായിടത്തും കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. വിജയ് നീലകണ്ഠൻ സ്വാഗതവും, കെ.പി.രാജീവൻ കലാകാരന്മാരെ ആദരിച്ചു.