കേരളത്തിൽ ആദ്യമായി 8 മാസത്തിനു ശേഷം സഭ കച്ചേരിക്ക് തുടക്കം... Corona Covid 19 protocol പാലിച്ചു ആസ്വാദകരെ ശുദ്ധ സംഗീതത്തിൽ ലയിപ്പിക്കാൻ തളിപ്പറമ്പിന്റെ സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്ന പെരുഞ്ചെല്ലൂർ സംഗീത സഭ യാണ് കച്ചേരിക്ക് തുടക്കം കുറിച്ചത്. പുല്ലാകുഴലിൽ സ്വരവിസ്മയം തീർത്ത്‌ വിധ്വാൻ ശ്രീ. രഘുനാഥൻ, വയലിനിൽ വിധ്വാൻ ശ്രീ. ഗോകുൽ ആലങ്കോട്, മൃദംഗത്തിൽ ശ്രീ. ബാലകൃഷ്ണ കമ്മത്ത്, മുഖർശംഖിൽ വിധ്വാൻ ശ്രീ. പയ്യന്നൂർ ഗോവിന്ദ പ്രസാദ് എന്നിവർ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. ഒൻപത് മാസത്തോളം നാദതാളങ്ങൾ മൗനത്തിലൊളിപ്പിച്ച് തപസ്സിലായിരുന്ന പെരുഞ്ചെല്ലൂരിൽ പുല്ലാങ്കുഴൽ നാദം അമൃതായി പെയ്തിറങ്ങി. എന്നാൽ ലോകം മുഴുവനും പരിഭ്രാന്തിയിലാക്കിയ കോവിഡ് മഹാമാരി കഴിഞ്ഞ ഒൻപത് മാസത്തേക്ക് സഭയെ മൗനത്തിലാക്കി. എന്നാൽ ഇന്നലെ നടന്ന ശ്രീ A .K. രഘുനാഥന്റെ പുല്ലാങ്കുഴൽ കച്ചേരിയോടെ സഭ മൗനത്തിൽ നിന്നുണർന്ന് സംഗീത സാന്ദ്രമായി. ആശങ്കകളെല്ലാം മറന്ന് ആസ്വാദകർ പുല്ലാങ്കുഴൽ നാദത്തിൽ ലയിച്ചു. തോഡി രാഗ വർണ്ണത്തോടെയാണ് കച്ചേരി ആരംഭിച്ചത്. തുടർന്ന് ഹംസധ്വനി രാഗത്തിൽ രഘുനായക, ശ്രീരാഗത്തിൽ എന്തരോ മഹാനുഭാവുലു, പൂർവ്വകല്യാണിയിൽ ജ്ഞാനമു സഗറാദ, ഖരഹരപ്രിയയിൽ പക്കാല, എന്നിവയും പെയ്തിറങ്ങി. ദേശ് രാഗത്തിൽ തില്ലാനയോടെയാണ് കച്ചേരി സമാപിച്ചത്.