ശുദ്ധ സംഗീതത്തിന്റെ നൈർമല്യവുമായി പെരുംചെല്ലൂർ സംഗീത സഭ. പാട്ടിന്റെ നക്ഷത്രത്തിളക്കമായി പെരുംചെല്ലൂർ സംഗീത സഭയുടെ നാല്പത്തിനാലാം കച്ചേരിയിൽ പ്രശസ്ത സംഗീതജ്ഞൻ ശരത് സംഗീത സന്ധ്യക്ക് ധന്യത പകർന്നു. സ്വരരാഗ പ്രവാഹത്തിന്റെ ഓർമകളിൽ നിന്നും മായാത്ത ദിനമായിട്ടാണ് ശുദ്ധ സംഗീതാസ്വാദകർ ശരത്തിന്റെ ഭാവ വൈവിധ്യം തുളുമ്പുന്ന ആലാപന മികവിന് സാക്ഷ്യം വഹിച്ചത്. പാട്ടിന്റെ പട്ടുനൂലിഴ മുറിയാതെ ആനന്ദ് ജയറാം വയനിലിൽ ശരത്തിനെ നിഴൽപോലെ പിന്തുടർന്നപ്പോൾ, മൃദംഗത്തിന്റെ തോൽപ്പുറത്തു ശബ്ദ ഗാംഭീര്യം പൊഴിച്ച് dr. നാഞ്ചിൽ അരുൾ കച്ചേരിയെ പൊലിപ്പിച്ചു. ഘടത്തിൽ മധു ആറ്റിങ്ങലിന്റെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത. തോടി രാഗത്തിലെ സരഗുണ എന്ന വർണത്തോടെ കച്ചേരി ആരംഭിച്ചു. ശ്രീ. ബാലമുരളികൃഷ്ണയുടെ ഹംസധ്വനി രാഗത്തിലെ പാഹിപ്രഭോ, ലവംഗി രാഗത്തിലെ ഓംകാര എന്ന കീർത്തനം പാടി കഴിഞ്ഞപ്പോൾ ശുദ്ധ സംഗീതത്തിൽ ആസ്വാദകർ മതിമറന്നു. ത്യാഗരാജ സ്വാമികളുടെ ആഭേരി രാഗത്തിലെ നഗുമോ എന്ന കീർത്തനം പാടി കഴിഞ്ഞപ്പോൾ ആനന്ദത്തിന്റെ ഉത്സവത്തിൽ ആസ്വാദകർ നീരാടി. മോഹന രാഗത്തിലെ ഉറ്റ്‌റുമയ്, കാപ്പി രാഗത്തിലെ ജഗദോദ്ധാരണ എന്നീ കീർത്തനങ്ങളും ആലപിച്ചു. ശ്രീ. എ. വി. വേണുഗോപാൽ, ശ്രീ. സുരേഷ് ശ്രീധർ കലാകാരന്മാരെ ആദരിച്ചു.
Sri. Sharreth - A singer, composer & Carnatic vocalist - A protégé of Carnatic music virtuoso Dr. M. Balamuralikrishna).... Performing again at Perumchellur Sangeetha Sabha, Taliparamba