രാഗതന്ത്രികളിൽ നാദ സഞ്ചാരം തീർത്തു ബാലമുരളി കൃഷ്ണ *പെരുംചെല്ലൂർ സംഗീത സഭയുടെ* നേതൃത്വത്തിലുള്ള നാലാം വാർഷികത്തോട് അനുബന്ധിച്ചു കർണാടിക് സംഗീതലോകത്തെ യുവ ശബ്ദം കുന്നക്കുടി എം ബാലമുരളി കൃഷ്ണ ശുദ്ധസംഗീതത്തെ കരുത്തറിയിച്ചു. കല്ല്യാണി രാഗത്തിലുള്ള വർണ്ണത്തോടെ കച്ചേരി ആരംഭിച്ചു.തുടർന്ന് മായാമാളവ ഗൗളരാഗത്തിൽ മേരു സമാന, രീതി ഗൗളയിൽ ഗുരുവായൂരപ്പനേ അപ്പൻ, വരാളി രാഗത്തിൽ മാമവ മീനാക്ഷി ,കാപ്പി നാരായണി രാഗത്തിൽ സരസ സാമഗാന, മുഖ്യ കൃതിയായി മോഹനരാഗ കൃതി നന്നു പാലിംപ എന്നീ കൃതികളും സ്വാതി തിരുനാളിന്റെ ധനാശ്രീ തില്ലാനയോടെ കച്ചേരി അവസാനിച്ചു. കീർത്തനങ്ങൾ ആലപിച്ചു കഴിഞ്ഞപ്പോൾ ആസ്വാദകർ ശുദ്ധസംഗീതത്തിന്റെ സുഖമറിഞ്ഞു. വയലിനിൽ വിശ്വേഷ് സ്വാമിനാഥൻ, മൃദംഗത്തിൽ മാവേലിക്കര ആർ വി രാജേഷ്, മോർസിങ്ങിൽ ഗോവിന്ദ പ്രസാദ് കച്ചേരിക്ക് അകമ്പടിയായി. ശ്രീ. കെ. കുഞ്ഞിക്കണ്ണൻ നായർ കലാകാരന്മാരെ ആദരിച്ചു.