കണ്ണൂര്‍ തളിപ്പറമ്പ് നഗരത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് കനത്ത അടിത്തറ പാകിയ പി. നീലകണ്ഠയ്യരുടെ സ്മരണയ്ക്കായി തളിപ്പറമ്പ് ബ്രാഹ്മണ സമൂഹമഠത്തില്‍ ഒരുക്കിയ അതിമനോഹരമായ ഹാള്‍ സന്ദര്‍ഭോചിതവുും അഭിനന്ദനാര്‍ഹവുമായ ഒരു നടപടിയായി സാമൂഹ്യ-സാംസ്കാരിക-സാമുദായികരംഗത്തെ പ്രമുഖര്‍ വിലയിരുത്തി. തളിപ്പറമ്പിന്റെ വികസനം ജീവിതദൗത്യമായി ഏറ്റെടുത്ത് 6 പതിറ്റാണ്ടുകാലം അവിരാമം പ്രവര്‍ത്തിച്ച കമ്പനി സ്വാമി എന്ന പി. നീലകണ്ഠയ്യര്‍ ഒരു കാലത്ത് ആ പ്രദേശത്തിന്റെ വികാരമായിരുന്നു. 1913 ല്‍ പത്തൊമ്പതാമത്തെ വയസ്സില്‍ 40 ഓളം അമ്പര്‍ചര്‍ക്കകള്‍ സ്ഥാപിച്ച് സിലോണ്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വസ്ത്രങ്ങള്‍ കയറ്റി അയച്ചിരുന്ന കൈത്തറി വ്യവസായശാലയായിരുന്നു തളിപ്പറമ്പ് വികസനത്തിന്റെ തുടക്കം കുറിച്ച നീലകണ്ഠയ്യര്‍ എന്ന കമ്പനി സ്വാമിയുടെ ആദ്യ സംരംഭം. പിന്നീട് ജനങ്ങളുടെ യാത്രാ സൗകര്യത്തിനുവേണ്ടി 7ഓളം ബസ്സ് സര്‍വ്വീസുകള്‍ ആരംഭിച്ചത് ഈ പ്രദേശത്തുകാര്‍ക്ക് ആശ്വാസകരമായി. അധികം താമസിയാതെ സാധാരണക്കാരുടെ പ്രശ്ന പരിഹാരത്തിനായി ഒരു ബാങ്കിന് അദ്ദേഹം രൂപം നല്‍കി. തുടര്‍ന്ന് നെല്ല്കുത്ത് മില്ല്, മരച്ചക്കിനു പകരം എണ്ണയാട്ടുയന്ത്രം, ഓട് നിര്‍മ്മാണ കമ്പനി, തീപ്പെട്ടി കമ്പനി, തെരുവിളക്ക് തെളിയിക്കുനാനായി 50 എച്ച്. പി. ഗ്യാസ് കൊണ്ടുവന്നുള്ള വൈദ്യുതി പദ്ധതി, ഓട്ടോറിക്ഷാ സര്‍വ്വീസ് എന്നിവയെല്ലാം പി. നീലകണ്ഠയ്യര്‍ എന്ന വികസന നായകന്‍ ഈ പ്രദേശത്ത് വിജയകരമായി നടപ്പിലാക്കിയ പദ്ധിതകളാണ്. വികസനം പിന്തിരിഞ്ഞ് നിന്ന് അരനൂറ്റാണ്ടുകാലം മുമ്പാണ് ഇത്തരം സംരംഭങ്ങള്‍ക്ക് പി. നീലകണ്ഠയ്യര്‍ നേതൃത്വം നല്‍കിയെന്നത് അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടിയുടേയും സാമൂഹ്യമനോഭാവത്തിന്‍റേയും ഉത്തമദൃഷ്ടാന്തമായി ഇന്നും തളിപ്പറമ്പിന്റെ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇതോടൊപ്പം ജാതി-മത ഭേദമന്യേ അന്നദാനം നടത്തിപ്പോന്നിരുന്ന ഇദ്ദേഹത്തിന്റെ വിവിധ സ്ഥാപനങ്ങളിലായി അക്കാലത്ത് 400 ഓളം ജീവനക്കാര്‍ സേവനമനിഷ്ഠിച്ചിരുന്നു. ഈ സംരംഭങ്ങളില്‍ ഒന്നും തന്നെ തന്റെ പേര് കൊത്തിവെക്കാതെ നിസാര്‍ത്ഥ സേവനമനുഷ്ഠിച്ച ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം തളിപ്പറമ്പിന്റെ മാത്രമല്ല മലബാറിന്റെ തന്നെ വികസന ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ രേഖപ്പെടുത്തേണ്ട ഒന്നാണ്. 1894 ല്‍ പാലക്കാട്ടെ പരശുരാമ പട്ടരുടെയും നാരായണിയമ്മാളുടേയും പുത്രനായി ജനിച്ച ഇദ്ദേഹം അച്ഛന്റെ കൂടെ കണ്ണൂര്‍ ജില്ലയിലെ കോട്ടോളിപ്രത്തായിരുന്നു താമസം തളിപ്പറമ്പില്‍ വേരുകളുള്ള ഗൗരിയമ്മാളുമായി വിവാഹം കിഞ്ഞതോടെ കോളത്താഴുമഠത്തില്‍ വാടകക്കാരനായിട്ടാണ് ഈ പ്രദേശത്തേക്ക് അദ്ദേഹം കാലൂന്നിയത്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് എഫ്.എ. പാസ്സായ അദ്ദേഹം ശ്രീരാജരാജേശ്വര ആശ്രമത്തിനു സമീപം 5 ഏക്കറ സ്ഥലത്ത് കുമാരവിലാസ് എന്ന പേരില്‍ സ്വന്തം ഭവനം ഒരുക്കി താമസം തുടങ്ങി. പിന്നീട് നേരത്തെ സൂചിപ്പിച്ച നിരവധി സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ച ഇദ്ദേഹം 1978 ഫെബ്രുവരി 15ന് 84-ാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞു. തളിപ്പറമ്പിന്റെ വികസനത്തിനായി ജിവിതം മാറ്റിവെച്ച അത്ഭുതപ്രതിഭയായ നീലകണ്ഠയ്യര്‍ തന്നെയാണ് ഈ പ്രദേശത്തെ ബ്രാഹ്മണ നമുദായാംഗങ്ങള്‍ക്കായിട്ടുള്ള തളിപ്പറമ്പ് ബ്രപാഹ്മണ സമൂഹത്തിന്‍റെയും സ്ഥാപകന്‍. ഈ സമൂഹമഠമാണ് ഇപ്പോള്‍ നീലകണ്ഠയ്യര്‍ സ്മാരക മന്ദിരമായി മാറിയിരിക്കുന്നത്.
Back to articles