ഇന്നത്തെ തളിപ്പറമ്പ് പട്ടണവുമായി ഒരു സാമ്യവുമില്ലാത്ത പഴയ തളിപ്പറമ്പില്‍ നീലകണ്ഠ അയ്യര്‍ തുടക്കമിട്ട വ്യവസായ സംരഭമാണ് തളിപ്പറമ്പ് നഗരത്തിന്റെ അടിത്തറയെന്ന് പറഞ്ഞാലും അതിശ യോക്തിപരമാവില്ല. നെയ്ത്തുകമ്പനി, ഓയില്‍ മില്ല്, റൈസ് മില്ല്, ഓട്ടുകമ്പനി, തീപ്പെട്ടിക്കമ്പനി, ബസ് സര്‍വീസ്, ഹോമിയോ ആശുപത്രി, ബാങ്ക് തുടങ്ങി നീലകണ്ഠ അയ്യര്‍ കൈവെക്കാത്ത വ്യവസായ മേഖലകള്‍ ഇല്ലായിരുന്നു. 'കമ്പനി സ്വാമി' എന്നറിയപ്പെട്ടിരുന്ന നീലക്ണ്ഠന്‍ സ്വാമിയുടെ സ്ഥാപനങ്ങള്‍ ഇന്ന് നിലവിലില്ലെങ്കിലും സ്വാമിയുടെ ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പുതിയ വ്യവസായ സംരഭകര്‍ക്ക് ഉപകരിക്കുക തന്നെ ചെയ്യും. പാലക്കാട് ജില്ലയിലെ അയിലം ഗ്രാമത്തില്‍ നിന്നും കല്ല്യാട്ട് യെശ മാനന്‍റെ കാര്യസ്ഥപ്പണിക്കായെത്തിയ പരശുരാമപട്ടരുടെ മകനായിരുന്നു നീലകണ്ഠന്‍. 1894 മാര്‍ച്ച് 15-നായിരുന്നു നീലകണ്ഠന്റെ ജനനം. അച്ഛനോടൊപ്പം അന്യദേശത്തെത്തിയ മകന്‍ ആ നാടിന്റെ ഭാഗമായി മാറുകയായിരുന്നു. തളിപ്പറമ്പില്‍ ആദ്യമായി ബസ്സ് വന്ന ദിനംഓര്‍മ്മയില്‍ സൂക്ഷിക്കുന്ന കുറച്ചു പേരെങ്കിലും ഇന്നുണ്ടാകാം. ചെമ്മണ്‍ പാതയില്‍ പൊടി പറത്തിക്കൊണ്ട് നിറയെ അലങ്കരിച്ച വണ്ടി, നെറുകയില്‍ കുമാരന്‍ മോട്ടോര്‍ സര്‍വീസ് എന്ന ബോര്‍ഡും. അതുവരെ കേട്ടുകേള്‍വി മാത്രമായിരുന്ന ബസ്സ് കണ്‍മുന്നില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പായിരുന്നു. തളിപ്പറമ്പുകാര്‍ പുറം ലോകമറിയുന്നത് 'സ്വാമി' യിലൂടെയായിരുന്നു. തമ്പതകത്ത് പ്രവര്‍ത്തിച്ചിരുന്ന തളിപ്പറമ്പിലെ ആദ്യത്തെ ഓയില്‍ മില്ല് ഉദ്ഘാടനം ചെയ്തത് അന്നത്തെ മലബാര്‍ കലക്ടറായിരുന്നു. വടകരയില്‍ നിന്ന് കൊപ്ര കൊണ്ടുവന്നായിരുന്നു മില്ല് പ്രവര്‍ത്തിപ്പിച്ചത്. ഗതാഗത സൗകര്യങ്ങളുടെ ഇത് കമ്പനി സ്വാമിയുടെ കഥ - തളിപ്പറമ്പിന്റെയും തളിപ്പറമ്പില്‍ വ്യാവസായിക- വാണിജ്യ രംഗത്ത് ഇന്നു കാണുന്ന വളര്‍ച്ചയ്ക്ക് ഒരു കഥയുണ്ട്. ആരോരു മറിയാത്ത 'കമ്പനി സ്വാമി' എന്നറിയപ്പെടുന്ന നീലകണ്ഠ അയ്യരുടെ കഥ. കുറവും എണ്ണക്ക് വേണ്ടത്ര മാര്‍ക്കറ്റില്ലായ്മയും പ്രതികൂലമായി ബാധിക്കുകയായിരുന്നു. നെയ്ത്തുശാലയുടെ ഓഫീസ് ചിറവക്കിലാണ് പ്രവര്‍ത്തിച്ചത്. തുണിയുല്‍പന്നങ്ങള്‍ക്ക് സിലോണിലും ബോംബെയിലുമടക്കം നാല്‍പതിലധികം വില്‍പന ഏജന്‍സികള്‍ ഉണ്ടായിരുന്നു. സ്വാമിയുടെ തീപ്പെട്ടി ഫാക്ടറി മറ്റൊരു പ്രശസ്ത സ്ഥാപനമായിരുന്നു. തീപ്പെട്ടി വ്യവസായ വും ഓട് വ്യവസായവുമടക്കം നീലകണ്ഠ അയ്യരുടെ സ്ഥാപനങ്ങളില്‍ അന്ന് നാന്നൂറിലധികം ആളുകള്‍ ജോലി ചെയ്തിരുന്നു. അരനൂറ്റാണ്ടിന് മുമ്പായിരുന്നു ഇതെന്ന് ഓര്‍ക്കുമ്പോഴാണ് സ്വാമിയുടെ സ്ഥാപനങ്ങളുടെ വലിപ്പം ബോധ്യപ്പെടുക. 1978-ല്‍ മരിക്കും വരെയും നീലകണ്ഠ അയ്യര്‍ തന്നെയാണ് തന്റെ സ്ഥാപനങ്ങള്‍ നിയന്ത്രിച്ചത്. മലബാറില്‍ അന്നത്തെ പ്രമുഖ വ്യവസായി ആയിരുന്ന സാമുവല്‍ ആറോണ്‍ നീലകണ്ഠ അയ്യരുടെ സഹപാഠിയും സുഹൃത്തുമായിരുന്നു. പള്ളിക്കുന്നില്‍ കല്ല്യാട്ട് കുടുംബം അനുവദിച്ച സ്ഥലത്തായിരുന്നു നീലകണ്ഠ അയ്യര്‍ ചെറുപ്പകാലം താമസിച്ചത്. തലശ്ശേരി ബ്രണ്ണന്‍ കോളേജിലേക്ക് നിത്യവും നടന്നുപോയാണ് നീലകണ്ഠ അയ്യര്‍ ഇന്‍റര്‍മീഡിയറ്റ് പഠനം പൂര്‍ത്തിയാക്കിയത്. നീലകണ്ഠഅയ്യരുടെ പിതാവ് പരശുരാമപട്ടരുടെ വിശ്വസ്തതയില്‍ മതിപ്പു തോന്നിയ കല്ല്യാട്ട് യെശമാനന്‍ തളിപ്പറമ്പ് താലൂക്കിലെ വലിയൊരു പ്രദേശം തന്നെ തന്റെ കാര്യസ്ഥന് എഴുതിക്കൊടുക്കുകയായിരുന്നു. ഭൂപരിഷ്കരണ നിയമം വന്നപ്പോള്‍ 1500 ഏക്കറിയിലധികം ഭൂമിയാണ് സ്വാമിയുടെ കുടുംബത്തിന് നഷ്ടമായത്. തളിപ്പറമ്പിന്റെ വികസന കാര്യങ്ങളിലും നീലകണ്ഠഅയ്യര്‍ വലിയ താല്‍പര്യം കാട്ടിയിരുന്നു. ആലക്കോട് മുതല്‍ ചാണോക്കുണ്ട് വരെ തമ്പുരാന്‍ റോഡ് ഉണ്ടാക്കിയപ്പോള്‍, അതിന് തുടര്‍ച്ചയായി ചാണോക്കുണ്ട് മുതല്‍ കാഞ്ഞിരങ്ങാട് വരെ നിലകണ്ഠ അയ്യര്‍ മുന്‍കൈയെടുത്ത് റോഡുണ്ടാക്കി. അയിത്തവും തീണ്ടലും തുടങ്ങി ജാതി-മത ഉച്ചനീചത്വങ്ങള്‍ കൊടികുത്തി വാണിരുന്ന അക്കാലത്തും നീലകണ്ഠ അയ്യര്‍ പ്രകടിപ്പിച്ച പുരോഗമന ചിന്തകള്‍ പ്രസിദ്ധമാണ്. എല്ലാ മതങ്ങളിലും ജാതിയിലുംപെട്ട സാധാരണക്കാര്‍ക്ക് സ്വമിയുടെ വീട്ടില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരുനു. ഉച്ചഭക്ഷണത്തിന് നിത്യവും ഒരു സദ്യയുടെ പ്രതിതിയായിരുന്നു. പന്തിഭോജനം ഒരു മഹാവിപ്ലവമായിരുന്ന അക്കാലത്ത് നീലകണ്ഠ അയ്യരുടെ വസതിയില്‍ പന്തിഭോജനമുണ്ടായിരുന്നു. ബാങ്ക് ഇടപാടുകള്‍ തളിപ്പറമ്പിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയതും നീലകണ്ഠ അയ്യരായിരുന്നു. സ്വാമിയുടെ ബാങ്കായ തളിപ്പറമ്പ് ബാങ്ക് ചിറവക്കിലായിരുന്നു പ്ര്വര്‍ത്തിച്ചിരുന്നത്. പ്രസ്തുത ബാങ്ക്, പിന്നീട് ബാങ്ക് ദേശസാല്‍ക്കരണത്തിന്‍റെ ഭാഗമായി വിജയാബാങ്കില്‍ ലയിക്കുകയാണുണ്ടായത്. ആരോഗ്യ മേഖലയിലും 'കമ്പനി സ്വാമി'യുടെ പ്രവര്‍ത്തനം മികച്ചതായിരുന്നു. ഇന്നത്തെ ഹോമിയോപ്പതി ആദ്യകാലത്ത് യൂനിപ്പതി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. കല്‍ക്കത്തിയില്‍ പോയി യൂനിപ്പതി പഠിച്ചതോടെ സ്വാമിക്ക് ഡോ. നീലകണ്ഠനെന്ന പേരും കിട്ടി. ചികിത്സയും മരുന്നും വിതരണവും സ്വാമിയുടെ വക സൗജന്യമായിരുന്നു. വലിയ ദൈവവിശ്വാസിയായിരുന്നു സ്വാമി. പഴനി ആണ്ടവനായിരുന്നു സ്വാമിയുടെ ഇഷ്ടദൈവം. തന്റെ നേട്ടങ്ങള്‍ മുഴുവന്‍ ആണ്ടവന്റെ ഔദാര്യമാണെന്ന ഉറച്ച വിശ്വാസമായിരുന്നു സ്വാമിക്ക്. നിത്യവും രാവിലെ ഗണപതി ഹോമം നടത്തി 'ഊഞ്ചവൃത്തി' നടത്താറുള്ള നീലകണ്ഠ അയ്യരുടെ ചിത്രം ഇന്നും പഴമക്കാരുടെ മനസ്സിലുണ്ടാവും. തളിപ്പറമ്പില്‍ ദശകങ്ങള്‍ക്കു മുമ്പ് വ്യ്വസായ പ്രമുഖനായി വിരാജിച്ച കമ്പനി സ്വമിയെന്ന നീലകണ്ഠഅയ്യര്‍ ഇന്നത്തെ വ്യവസായ പ്രമുഖര്‍ക്ക് മനസ്സില്‍ വെച്ചാരാധിക്കാന്‍ പറ്റിയ ഒരു മാതൃകാ വ്യവസായി തന്നെയാണ്.